Ultimate magazine theme for WordPress.

എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കടയാർ സഭാംഗമായ കെസിയ ബിജിക്ക് ആദരം

അയിരൂർ: 2026-ലെ ഹയർ സെക്കൻഡറി (പ്ലസ് ടു) പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കിയ കെസിയ ബിജിയെ അയിരൂർ ഗ്രാമപഞ്ചായത്തിന്റെയും പൗരസമിതിയുടെയും നേതൃത്വത്തിൽ ആദരിച്ചു. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്, കടയാർ സഭാംഗമായ കെസിയ ബിജിയുടെ ഈ നേട്ടം നാടിനും സഭയ്ക്കും അഭിമാനകരമാണെന്ന് അനുമോദന സമ്മേളനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആദരവ് സംഘടിപ്പിച്ചത്.
ചടങ്ങിൽ അയിരൂർ പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിവേലി,അയിരൂർ പഞ്ചായത്ത് വാർഡ് മെമ്പർ സന്തോഷ് കൊച്ചുപറമ്പിൽ, പൊതുപ്രവർത്തകനായ അയിരൂർ പഞ്ചായത്ത് ദിശ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ലിജോ ജോസഫ് എന്നിവർ ചേർന്ന് കെസിയ ബിജിക്ക് ഉപഹാരവും അനുമോദനപത്രവും നൽകി ആദരിച്ചു.

Sharjah city AG

Comments are closed.