Ultimate magazine theme for WordPress.

ഇ.സി.ഐ മഹാ ഇടവക പാലക്കാട് ആനക്കര മിഷൻ ചിൽഡ്രൻസ് ഫെസ്റ്റ് നടന്നു

പാലക്കാട് : ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ മഹാ ഇടവകയുടെ പാലക്കാട് ആനക്കര മിഷൻ ഇ സി ഐ ഇടവകയിൽ ചിൽഡ്രൻസ് ഫെസ്റ്റും പഠനോപകരണ വിതരണവും ഏപ്രിൽ 24 ഞായറാഴ്ച മുതൽ 28 വ്യാഴാഴ്ച വരെ നടന്നു. ഫാദർ ജസ്റ്റിൻ പാറശ്ശാല പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്ത് ആരംഭിച്ചു. പാ. ഷോബി പൂമല സിസ്റ്റർ ജിഷ ഷോബി ഡയറക്ടർ ആയിട്ട് ക്ലാസുകൾ നയിച്ചു.

ഇടവക ശുശ്രൂഷകൾക്ക് പാ. പിജെ പോൾ കുന്നംകുളം നേതൃത്വം നൽകി. വ്യാഴാഴ്ച നടന്ന സമാപന സമ്മേളനത്തിൽ റവ. ജസ്റ്റിൻ പാറശാല കുഞ്ഞുങ്ങൾ മാതാപിതാക്കളെയും മുതിർന്നവരെയും ശുശ്രൂഷിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും ക്രിസ്തുവിൻറെ സ്നേഹവും സൽസ്വഭാവം ഉള്ളവരായി വളരുവാൻ ആഹ്വാനം ചെയ്യുകയും പങ്കെടുത്ത എല്ലാ കുട്ടികൾക്കും പഠനോപകരണം വിതരണം ചെയ്തു. വിവിധ സഭാ ശുശ്രൂഷകരും സാമൂഹിക രാഷ്ട്രീയ രംഗത്തുള്ളവരും ആശംസകൾ അറിയിച്ചു.

Sharjah city AG

Comments are closed.