Ultimate magazine theme for WordPress.

വൈകി വന്ന നീതിയിൽ പെറുവിലെ ഗോത്രവർഗ്ഗ കർഷകരോട് പരസ്യമായി മാപ്പ് ചോദിച്ച് കർദ്ദിനാൾമാർ

ഡൽഹി : ആഗോള കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അതീവ നാടകീയവും അതേസമയം കണ്ണീരണിയിക്കുന്നതുമായ ഒരു വലിയ അനുരഞ്ജന ആത്മീയ നീക്കത്തിന് പെറുവിലെ കറ്റാക്കാവോസ് നഗരം സാക്ഷ്യം വഹിച്ചു. സഭയിലെ ചില വിഭാഗങ്ങളിൽ നിന്നും ഒരു ദശകത്തിലേറെയായി കടുത്ത പീഡനങ്ങളും, ഭൂമി പിടിച്ചെടുക്കലുകളും, സാമൂഹിക അവകാശ ലംഘനങ്ങളും നേരിടേണ്ടി വന്ന പാവപ്പെട്ട തദ്ദേശീയ തല്ലാൻ ഗോത്രവർഗ്ഗ കർഷകർക്ക് മുന്നിൽ വത്തിക്കാനിൽ നിന്നുള്ള കർദ്ദിനാൾമാരും ബിഷപ്പുമാരും വൈദികരും പരസ്യമായി മുട്ടുകുത്തി മാപ്പപേക്ഷിച്ചു. മെയ് 23-ന് വൈകുന്നേരം സാൻ ജുവാൻ ബാപ്റ്റിസ്റ്റ ദേവാലയത്തിന്റെ ബലിപീഠത്തിന് മുന്നിൽ വെച്ചായിരുന്നു സഭയുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുകൾക്ക് പരിഹാരം ചെയ്യാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള വത്തിക്കാന്റെ ഈ വിനയ പ്രകടനം അരങ്ങേറിയത്.

സഭയ്ക്കുള്ളിലെ ചില സ്വാധീനമേഖലകൾ കർഷകരുടെ ഭൂമി കടുത്ത രീതിയിൽ തട്ടിയെടുക്കാൻ ശ്രമിച്ചതിനെതിരെ പൊരുതി ജീവൻ വെടിഞ്ഞ ക്രിസ്റ്റിനോ മെൽച്ചർ, ഗ്വാഡലൂപ്പെ സപറ്റ എന്നീ ആദിവാസി നേതാക്കളുടെ കുടുംബങ്ങളെ സാക്ഷി നിർത്തിയായിരുന്നു ഈ സുപ്രധാന ചടങ്ങ്. കടുത്ത അഴിമതികളും ചൂഷണങ്ങളും മാധ്യമപ്രവർത്തകർ പുറത്തുകൊണ്ടുവന്നതിനെ തുടർന്ന്, ‘സോഡാലിറ്റിയം ഓഫ് ക്രിസ്ത്യൻ ലൈഫ്’ എന്ന സഭാ സംഘടനയെ ഫ്രാൻസിസ് മാർപ്പാപ്പ കഴിഞ്ഞ വർഷം പൂർണ്ണമായി പിരിച്ചുവിട്ടിരുന്നു. ഇതിന്റെ തുടർച്ചയായി വത്തിക്കാൻ വിശ്വാസ തിരുസംഘത്തിന്റെ അപ്പസ്തോലിക് കമ്മീഷണറായി നിയമിതനായ മോൺസിഞ്ഞോർ ജോർഡി ബെർട്ടോമെയു ആണ് കർഷകരുടെ വേദനകൾ കനത്ത ജാഗ്രതയോടെ കേട്ട ശേഷം ഈ സമാധാന ദൗത്യത്തിന് മുൻകൈ എടുത്തത്.

Sharjah city AG

Comments are closed.