Ultimate magazine theme for WordPress.

പാസ്റ്റർ ജേക്കബ് ജോസഫിന്റെ ഭാര്യാ മാതാവ് നിത്യതയിൽ

ഇരവിപേരൂർ : ഗിൽഗാൽ ആശ്വാസ ഭവൻ ഡയറക്ടർ പാസ്റ്റർ ജേക്കബ് ജോസഫിന്റെ (പ്രിൻസ് പാസ്റ്റർ) ഭാര്യ സിസ്റ്റർ സാലി ജേക്കബിന്റെ മാതാവ് കോഴഞ്ചേരി ചെറുകോൽ പാറമേൽ പുലിപ്ര പരേതനായ പി പി ചാക്കോയുടെ ഭാര്യ കോന്നി പുള്ളോലിക്കൽ കുടുംബാംഗമായ റേച്ചൽ ചാക്കോ (89 വയസ്സ്) മെയ്‌ 20 ബുധനാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 23 രാവിലെ 9 മണി മുതൽ ഗിൽഗാൽ ആശ്വാസ ഭവൻ ചാപ്പലിൽ ശുശ്രൂഷ ആരംഭിച്ച് ഉച്ചക്ക് 12 മണിക്ക് നെല്ലിമലയിലുള്ള ഗിൽഗാൽ സെമിത്തേരിയിൽ.

മക്കൾ : ചാക്കോ ഫിലിപ്പ് (ബാബു, ദോഹ), അന്നമ്മ ഫിലിപ്പോസ് (ജെസ്സി കല്ലുപ്പാറ), മറിയാമ്മ ഡേവിഡ് (ജോളി, വൃന്ദാവനം), ശോശാമ്മ ജേക്കബ് (സാലി) (സൂപ്രണ്ട്, ഗിൽഗാൽ ആശ്വാസ ഭവൻ), എലിസബേത്ത് ഉമ്മൻ (മിനി, പത്തനാപുരം). മരുമക്കൾ : ഡെയ്സി ഫിലിപ്പ് (കോയമ്പത്തൂർ), സജി ഡേവിഡ് ഈട്ടി കാലായിൽ, വൃന്ദാവനം, പാസ്റ്റർ ജേക്കബ് ജോസഫ് (പ്രിൻസ്) (ഡയറക്ടർ ഗിൽഗാൽ ആശ്വാസഭവൻ), ഉമ്മൻ തോമസ് (ജി സി എൻ സ്റ്റുഡിയോ, പ്രസ് ക്ലബ് പ്രസിഡന്റ്, പത്തനാപുരം), കല്ലുപ്പാറ പ്ലാംകൂട്ടത്തിൽ പരേതനായ പി വി ഫിലിപ്പോസ്.

 

Sharjah city AG

Comments are closed.