കൊച്ചി: കല്യാണം കഴിച്ചാലോ സന്യാസ ജീവിതം തിരഞ്ഞെടുത്താലോ അപ്പൻ എഴുതിവെച്ച സ്വത്ത് നഷ്ടപ്പെടുമെന്ന നിബന്ധനയ്ക്ക് ഒരു വിലയുമില്ലെന്ന് ഹൈക്കോടതി. സഹോദരിക്ക് കിട്ടിയ പത്ത് സെന്റ് തട്ടിയെടുക്കാൻ നോക്കിയ വൈക്കം സ്വദേശിയായ വർക്കിയുടെ അപ്പീൽ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ കട്ടായം വിധി.
വർഷങ്ങൾക്ക് മുൻപ് അപ്പൻ എഴുതിയ ആധാരത്തിലെ കുരുക്ക് വെച്ചാണ് കത്രീന എന്ന സഹോദരി കല്യാണം കഴിഞ്ഞ് ജർമ്മനിക്ക് പോയപ്പോൾ വർക്കി ഈ സ്ഥലം സ്വന്തം പേരിലാക്കിയത്. ഇതിനെതിരെ കത്രീന കോടതിയെ സമീപിച്ചതോടെയാണ് നിയമപോരാട്ടം ഒടുവിൽ ഹൈക്കോടതിയുടെ മുന്നിലെത്തിയത്.
എന്നാൽ കല്യാണത്തിനോ സന്യാസത്തിനോ തടസ്സം നിൽക്കുന്ന ഇത്തരം കടുംപിടുത്തങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്ന് ജസ്റ്റിസ് എസ്. ഈശ്വരൻ വ്യക്തമാക്കി.. പൊതുതാത്പര്യത്തിന് എതിരായ ഇത്തരം വ്യവസ്ഥകൾ അസാധുവാണെന്നും അപ്പൻ നൽകിയ മണ്ണിൽ കത്രീനയ്ക്ക് തന്നെയാണ് പൂർണ്ണ അവകാശമെന്നും കോടതി തറപ്പിച്ചു പറഞ്ഞു.

Comments are closed.