Ultimate magazine theme for WordPress.

മാർ ക്രിസോസ്റ്റം പകരം വെയ്ക്കാനാവാത്ത ആത്മീയ ആചാര്യൻ: മാർ സാമുവേൽ തെയോഫിലോസ്

ഓതറ: ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത പകരം വെയ്ക്കാനാവാത്ത ആത്മീയ ആചാര്യനാണെന്നും സാധാരണ മനുഷ്യരുടെ ജീവിതത്തിൽ പ്രത്യാശയുടെയും സ്നേഹത്തിന്റെയും പ്രകാശമായി മാറിയ മാനവികതയുടെ പ്രവാചകനായിരുന്നു അദ്ദേഹമെന്നും ബിലീവേഴ്സ് ഈസ്റ്റേൺ സഭാ പരമാധ്യക്ഷൻ മാർ സാമുവേൽ തെയോഫിലോസ് പറഞ്ഞു.
കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ ആഭിമുഖ്യത്തിൽ സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിൽ സംഘടിപ്പിച്ച “ജനഹൃദയങ്ങളിലെ വലിയ മെത്രാപ്പോലിത്ത” അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യസ്നേഹവും ലാളിത്യവും കരുണയും നിറഞ്ഞ ജീവിതമായിരുന്നു മാർ ക്രിസോസ്റ്റം തിരുമേനിയുടേതെന്നും, സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഹൃദയത്തോട് ചേർത്ത് നിർത്തിയ ആത്മീയ നേതാവായിരുന്നു അദ്ദേഹമെന്നും മാർ സാമുവേൽ തെയോഫിലോസ് അഭിപ്രായപ്പെട്ടു. കെസിസി പ്രസിഡന്റ് അലക്‌സിയോസ് മാർ യൗസേബിയോസ് അധ്യക്ഷത വഹിച്ചു. ഭാരത് സേവക് സമാജ് സംസ്ഥാന ചെയർമാൻ ഡോ രമേശ് ഇളമൺ നമ്പൂതിരി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.

ബിഷപ്പ് ഡോ ഉമ്മൻ ജോർജ്, ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, സംസ്ഥാന സമിതി അംഗങ്ങളായ ലിനോജ് ചാക്കോ, ജോജി പി. തോമസ്,
റ്റിറ്റിൻ തേവരുമുറിയിൽ, ഇടവക വികാരി റവ. അലക്സ് ചാക്കോ, , സോണൽ പ്രസിഡന്റ് റവ. ബിനു വർഗീസ്, റവ. ഡോ. ജോസ് പുനമഠം, റവ. ബ്ലസു വർഗീസ്, സൈമൺ ജോൺ, ബെൻസി തോമസ്, ജോ ഇലത്തിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

Sharjah city AG

Comments are closed.