ക്യൂബ : ക്യൂബയിൽ തടവിലാക്കപ്പെട്ട ക്രിസ്ത്യൻ കൗമാരക്കാരന് അടിയന്തിര ചികിൽസ നിഷേധിച്ചതായി റിപ്പോർട്ട്
ക്യൂബയിൽ ഈ വർഷം ആദ്യം നടന്ന സമാധാനപരമായ സർക്കാർ വിരുദ്ധ പ്രകടനങ്ങളിൽ പങ്കെടുത്തതിനെത്തുടർന്ന് അതീവ സുരക്ഷാ ജയിലിൽ അടയ്ക്കപ്പെട്ട ഒരു ക്രിസ്ത്യൻ കൗമാരക്കാരന് അടിയന്തിര വൈദ്യസഹായം നിഷേധിച്ചതായി റിപ്പോർട്ട്. പതിനാറുകാരനായ ജോനാഥൻ മുയർ ബർഗോസിന്റെ ആരോഗ്യസ്ഥിതിയിലും രാജ്യത്തെ മതസ്വാതന്ത്ര്യത്തിലും ആശങ്ക വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ കേസിൽ വ്യക്തമായ പ്രതികരണം ആവശ്യമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ‘ഓപ്പൺ ഡോർസ്’ വ്യക്തമാക്കി.
ക്യൂബൻ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളെത്തുടർന്ന് മാർച്ച് പകുതിയോടെയാണ് ജോനാഥനെയും പിതാവും പാസ്റ്ററുമായ ഏലിയർ മുയർ ആവിലയെയും അധികൃതർ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം പിതാവിനെ വിട്ടയച്ചെങ്കിലും, വ്യക്തമായ തെളിവുകളില്ലാഞ്ഞിട്ടും ജോനാഥനെ തടങ്കലിൽ തന്നെ തുടരാൻ അനുവദിക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. ജയിലിനുള്ളിലെ മോശം സാഹചര്യങ്ങൾ കുട്ടിയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്.ക്യൂബയിൽ ഈ വർഷം ആദ്യം നടന്ന സമാധാനപരമായ സർക്കാർ വിരുദ്ധ പ്രകടനങ്ങളിൽ പങ്കെടുത്തതിനെത്തുടർന്ന് അതീവ സുരക്ഷാ ജയിലിൽ അടയ്ക്കപ്പെട്ട ഒരു ക്രിസ്ത്യൻ കൗമാരക്കാരന് അടിയന്തിര വൈദ്യസഹായം നിഷേധിച്ചതായി റിപ്പോർട്ട്. പതിനാറുകാരനായ ജോനാഥൻ മുയർ ബർഗോസിന്റെ ആരോഗ്യസ്ഥിതിയിലും രാജ്യത്തെ മതസ്വാതന്ത്ര്യത്തിലും ആശങ്ക വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ കേസിൽ വ്യക്തമായ പ്രതികരണം ആവശ്യമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ‘ഓപ്പൺ ഡോർസ്’ വ്യക്തമാക്കി.
ക്യൂബൻ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളെത്തുടർന്ന് മാർച്ച് പകുതിയോടെയാണ് ജോനാഥനെയും പിതാവും പാസ്റ്ററുമായ ഏലിയർ മുയർ ആവിലയെയും അധികൃതർ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം പിതാവിനെ വിട്ടയച്ചെങ്കിലും, വ്യക്തമായ തെളിവുകളില്ലാഞ്ഞിട്ടും ജോനാഥനെ തടങ്കലിൽ തന്നെ തുടരാൻ അനുവദിക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. ജയിലിനുള്ളിലെ മോശം സാഹചര്യങ്ങൾ കുട്ടിയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

Comments are closed.