Ultimate magazine theme for WordPress.

ഐസിപിഎഫ് എറണാകുളം ജില്ലാ ക്യാമ്പ് മെയ്‌ 21 മുതൽ അങ്കമാലി കറുകുറ്റിയിൽ

കൊച്ചി : ഇന്റർ കോളേജിയേറ്റ് പ്രയർ ഫെല്ലോഷിപ്പ് (ഐസിപിഎഫ്) എറണാകുളം ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന സമ്മർ ക്യാമ്പ് മെയ്‌ 21 മുതൽ 23 വരെ അങ്കമാലി കറുകുറ്റി അസ്സീസി ശാന്തി കേന്ദ്രയിൽ നടക്കും. രാവിലെ 9 മുതൽ വൈകീട്ട് 4 വരെ നടക്കുന്ന ക്യാമ്പിൽ
സംഗീതം, ആരാധന, ചർച്ചകൾ, വ്യക്തിഗത കൗൺസിലിംഗ് സെക്ഷനുകൾ, ചോദ്യോത്തരങ്ങൾ, യുവജനങ്ങൾക്ക് ഈ കാലഘട്ടത്തിൽ വളരെ പ്രയോജനപ്പെടുന്ന ക്ലാസ്സുകളും നടത്തപ്പെടും.
മത്തായി 5:41 എന്ന വചനത്തെ ആസ്പദമാക്കി “സെക്കന്റ്‌ മൈൽ” എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം.
15 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് സ്റ്റാഫ് വർക്കർ – മാനുവൽ ജോസഫ് 9789109916

Sharjah city AG

Comments are closed.