Ultimate magazine theme for WordPress.

*ഹാൻ്റ വൈറസ് ഭീതിയിൽ ഡച്ച് കപ്പൽ; മൂന്ന് മരണം*

 

 

പാരീസ് : ഹാന്റ വൈറസ് ബാധയെത്തുടർന്ന് മൂന്ന് യാത്രികർ മരിച്ച എംവി ഹോൺഡിയസ് എന്ന ഡച്ച് ആഡംബരക്കപ്പൽ സ്പെയിനിന്റെ കാനറി ദ്വീപിലേക്ക് അടുപ്പിക്കുന്നു. ലോകാരോഗ്യ സംഘടനയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് യാത്രികർക്ക് ക്വാറന്റീൻ സൗകര്യമൊരുക്കാൻ തീരുമാനമായത്. രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 23 രാജ്യങ്ങളിൽ നിന്നുള്ള 149 പേരാണ് നിലവിൽ കപ്പലിലുള്ളത്. തെക്കേ അമേരിക്ക സന്ദർശിച്ച ഡച്ച് ദമ്പതികളിൽ നിന്നാണ് രോഗം പടർന്നതെന്ന് കരുതപ്പെടുന്നു. ഏപ്രിൽ 24-ന് സെന്റ് ഹെലേനയിൽ ഇറങ്ങിയ 29 പേർ വിവിധ രാജ്യങ്ങളിലേക്ക് മടങ്ങിയത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

എങ്കിലും, ഹാൻ്റ വൈറസ് കോവിഡ് പോലെ ഒരു മഹാമാരിയായി പടരാൻ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിലൂടെ മാത്രമേ ഇത് പകരുകയുള്ളൂ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കപ്പലിലെ സാഹചര്യം സുരക്ഷാ ഏജൻസികൾ നിരീക്ഷിച്ചുവരികയാണ്.

Sharjah city AG

Comments are closed.