നൈജീരിയ : വടക്കുകിഴക്കൻ നൈജീരിയയിലെ ആഡമാവ സംസ്ഥാനത്തുള്ള ഒരു ക്രൈസ്തവ ഗ്രാമത്തിന് നേരെ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് നടത്തിയ ആക്രമണത്തിൽ ചുരുങ്ങിയത് 12 പേർ കൊല്ലപ്പെടുകയും പള്ളി അഗ്നിക്കിരയാക്കുകയും ചെയ്തു. കുബാക്കോ ഗ്രാമത്തിൽ ഏപ്രിൽ 21-നാണ് ഈ അരുംകൊല നടന്നത്. ഇസ്ലാം മതം സ്വീകരിക്കാനോ ഇസ്ലാമിക നിയമങ്ങൾക്ക് വഴങ്ങാനോ തയ്യാറാകാത്ത ക്രൈസ്തവരെയും ജൂതന്മാരെയും വിശേഷിപ്പിക്കാൻ ഐഎസ് ഇപ്പോൾ ‘കോംബാറ്റന്റുകൾ’ എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ദൈവാലയങ്ങൾക്കും വിശ്വാസികൾക്കും നേരെ ഇത്രയും വലിയ അക്രമം നടക്കുന്നത് വല്ലാത്തൊരു പന്തികേടല്ലേ?
ഇതേ ദിവസം തന്നെ സിനായ് ഗ്രാമത്തിലെ സഭാ ശുശ്രൂഷകനായ ഇമ്മാനുവൽ എസിയോക്വയും കൊല്ലപ്പെട്ടു. കൂടാതെ, ആഡമാവയിലെ ഗുയാകു ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ച രാത്രിയുണ്ടായ മറ്റൊരു ആക്രമണത്തിൽ 29 പേർ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. ആക്രമണമുണ്ടായ ഗുയാകു ഗ്രാമം സന്ദർശിച്ച ആഡമാവ ഗവർണർ അഹ്മദു ഉമാരു ഫിൻതിരി ഈ ക്രൂരതയെ ശക്തമായി അപലപിച്ചു. ഇതേ രാത്രിയിൽ തന്നെ നൈജീരിയയിലെ ഒരു അനാഥാലയത്തിൽ നിന്ന് 23 കുട്ടികളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയതും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്, ഇതിൽ 15 കുട്ടികളെ പിന്നീട് രക്ഷപ്പെടുത്തി.

Comments are closed.