Ultimate magazine theme for WordPress.

*ലാറ്റിൻ അമേരിക്കൻ ഇവാഞ്ചലിക്കൽ നേതാക്കൾ ഇസ്രായേൽ പ്രസിഡന്റുമായും വിദേശകാര്യ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തി*

യുഎസ് : എഴുപതിലധികം ലാറ്റിൻ അമേരിക്കൻ ഇവാഞ്ചലിക്കൽ നേതാക്കൾ പങ്കെടുത്ത നിർണ്ണായക കൂടിക്കാഴ്ചകൾ ഇസ്രായേലിൽ നടന്നു. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്, വിദേശകാര്യ മന്ത്രി ഗിദിയോൻ സാർ എന്നിവരുമായി നടത്തിയ ചർച്ചകൾ വിവിധ സംഘടനകളും കൊളംബിയയിലെ ഇസ്രായേൽ എംബസിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

മേഖലയിലെ ക്രൈസ്തവ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ, സാമൂഹിക നേതാക്കൾ എന്നിവരുമായി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം സംഘടിപ്പിച്ചത്. വിദേശകാര്യ മന്ത്രി ഗിദിയോൻ സാർ ജെറുസലേമിൽ വെച്ചാണ് എഴുപതംഗ പ്രതിനിധി സംഘത്തെ സ്വീകരിച്ചത്. വിവിധ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുമായുള്ള നയതന്ത്ര അടുപ്പം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.

Sharjah city AG

Comments are closed.