Ultimate magazine theme for WordPress.

*നേപ്പാളിന്റെ ‘തൊഴിൽ വിസ’ തിരികെ വന്നു! ഇനി മധ്യേഷ്യയിലേക്ക് ഫ്ലൈറ്റ് കയറാം*

 

 

നേപ്പാൾ : മധ്യേഷ്യൻ മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് ആറു മാസമായി നിർത്തിവെച്ചിരുന്ന തൊഴിൽ പെർമിറ്റുകൾ നേപ്പാൾ സർക്കാർ വീണ്ടും പുനരാരംഭിച്ചു. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശവും തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ ആവശ്യകതയും പരിഗണിച്ചാണ് ഈ തീരുമാനം. നേപ്പാളിൽ നിന്ന് വിദേശത്തുള്ള 75 ശതമാനത്തിലധികം തൊഴിലാളികളും മധ്യേഷ്യയിലാണ് ജോലി ചെയ്യുന്നത്. പ്രധാനമായും കെട്ടിട നിർമ്മാണ മേഖലയിലാണ് ഇവർ തൊഴിൽ ചെയ്യുന്നത്.

നേപ്പാളിന്റെ 42 ബില്യൺ ഡോളർ വരുന്ന സമ്പദ്‌വ്യവസ്ഥയുടെ നാലിലൊന്ന് ഭാഗവും പ്രവാസികൾ അയക്കുന്ന പണമാണ്. സാമ്പത്തികമായി പ്രയാസം നേരിടുന്ന രാജ്യത്തിന് ഈ തീരുമാനം വലിയൊരു ആശ്വാസമാകും. തൊഴിൽ തേടി വിദേശത്തേക്ക് പോകാൻ കാത്തിരുന്ന ആയിരക്കണക്കിന് യുവാക്കൾക്കാണ് ഈ മാറ്റം ഗുണകരമാകുന്നത്. ഇറാഖ് പോലുള്ള ചില സംഘർഷ ബാധിത മേഖലകളിൽ നിലവിലുള്ള പ്രത്യേക നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Sharjah city AG

Comments are closed.