Ultimate magazine theme for WordPress.

*ഇന്റർനാഷണൽ സീയോൺ അസംബ്ലിക്ക് പുതിയ ഭാരവാഹികൾ*

 

തിരുവനന്തപുരം : തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ സീയോൺ അസംബ്ലിയുടെ (Reg No: T 4174) 2026-2029 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. കോവളം ശാലേംപുരിയിൽ വെച്ച് നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. 1925-ൽ പ്രവർത്തനം ആരംഭിച്ച ഈ സഭയ്ക്ക് കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ രാജ്യങ്ങളിലും വിപുലമായ മിഷൻ-ചാരിറ്റി പ്രവർത്തനങ്ങളുണ്ട്.

പാസ്റ്റർ സിംസൺ സുന്ദരരാജ് (പ്രസിഡന്റ്), പാസ്റ്റർ സതീഷ് നെൽസൺ (ജനറൽ വൈസ് പ്രസിഡന്റ്), പാസ്റ്റർ ജോബി എഡ്വിൻ (ജനറൽ സെക്രട്ടറി), ജോയി ഫ്രി സുദർശനൻ (ജോയിന്റ് സെക്രട്ടറി), സുവി. ഫ്രിജിരാജ് (ജനറൽ ട്രഷറർ) എന്നിവർ പ്രധാന ഭാരവാഹികളാണ്. കൂടാതെ വിവിധ വകുപ്പുകളിലായി പാസ്റ്റർ ജയകുമാർ (മിഷൻ ഡയറക്ടർ), പാസ്റ്റർ കെ.എൽ സുബി (സണ്ടേസ്കൂൾ ഡയറക്ടർ), പാസ്റ്റർ അജേഷ് ബാബു (യൂത്ത് ഡയറക്ടർ), പാസ്റ്റർ സെൽവരാജ് (ഇവാഞ്ചലിസം ഡയറക്ടർ), പാസ്റ്റർ സുനിൽ സുന്ദർപോൾ (ചാരിറ്റി ബോർഡ് ഡയറക്ടർ), ബ്രദർ ബെൻഹർ (ഓഡിറ്റർ), സിസ്റ്റർ സിനിമോൾ (വിമൻസ് ഡയറക്ടർ), സിസ്റ്റർ ഗ്രേസി (അഡ്വൈസറി ബോർഡ്) എന്നിവരെയും തിരഞ്ഞെടുത്തു.

Sharjah city AG

Comments are closed.