Ultimate magazine theme for WordPress.

*ലബനൻ വെടിനിർത്തലിൽ ഉറച്ചുനിൽക്കണമെന്ന് പാക്കിസ്ഥാൻ; മേഖലയിൽ സമാധാനത്തിനായുള്ള ‘ പുതിയ സമ്മർദ്ദം*

*

പാക്കിസ്ഥാൻ : ലബനൻ ഇപ്പോഴും വെടിനിർത്തലിന്റെ ഭാഗമാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച വ്യക്തമാക്കി. എന്നാൽ വെടിനിർത്തലിൽ ലബനൻ ഉൾപ്പെടുന്നില്ലെന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും മുൻ പ്രസ്താവനകൾക്ക് വിരുദ്ധമാണിത്.

മേഖലയിൽ സമാധാനം നിലനിൽക്കണമെങ്കിൽ ലബനനിലെ സ്ഥിതി ശാന്തമാകേണ്ടത് അനിവാര്യമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. അതോടൊപ്പം, ലബനനെതിരെയുള്ള ആക്രമണങ്ങൾ തടയാൻ അന്താരാഷ്ട്ര തലത്തിൽ ഏകോപിതമായ ശ്രമങ്ങൾ വേണമെന്ന കാര്യത്തിൽ അമേരിക്കയും ഇറാനും യോജിച്ചിട്ടുണ്ടെന്നും പാകിസ്ഥാൻ വക്താവ് വെളിപ്പെടുത്തി. യുദ്ധം പടരാതിരിക്കാനുള്ള പാകിസ്ഥാന്റെ ഈ പുതിയ ഇടപെടൽ ആഗോള രാഷ്ട്രീയത്തിൽ വലിയ വർത്തമാനങ്ങൾക്കാണ് വഴിതുറക്കുന്നത്.

 

 

 

Sharjah city AG

Comments are closed.