Ultimate magazine theme for WordPress.

*പെന്തെക്കോസ്ത് വിമൺസ് കൗൺസിൽ കോട്ടയം ജില്ല കമ്മറ്റി വാർഷികം*

 

 

കോട്ടയം : പെന്തെക്കോസ്ത് വിമൺസ് കൗൺസിൽ കോട്ടയം ജില്ലാ കമ്മിറ്റിയുടെ വാർഷികവും 2026 – 2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മണർകാട് വല്യുഴം ദൈവസഭയിൽ വെച്ച് ഉജ്ജ്വലമായി നടന്നു. പ്രസിഡന്റ് എൽസമ്മ മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് പാസ്റ്റർ ടി.വി തോമസ് നേതൃത്വം നൽകി.

പുതിയ ഭാരവാഹികളായി മേരിക്കുട്ടി വർഗീസ്, ഏലിയാമ്മ വർഗീസ് (രക്ഷാധികാരികൾ), എൽസമ്മ മാത്യു (പ്രസിഡന്റ്), സോണിയ സജി (സെക്രട്ടറി), മിനി ബെന്നി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ അനിയമ്മ തോമസ്, അനു ജോർജ് (വർക്കിംഗ് പ്രസിഡന്റുമാർ), റീന ഷാജി (മീഡിയ കൺവീനർ) എന്നിവരടക്കം വലിയൊരു നിര തന്നെ ഈ പുതിയ ടീമിലുണ്ട്. പാസ്റ്റർ ജോൺ വർഗീസ് വചനസന്ദേശം നൽകുകയും പാസ്റ്റർ വി.വി വർഗീസ് പുതിയ ഭാരവാഹികൾക്കായി പ്രാർത്ഥിക്കുകയും ചെയ്തു

Sharjah city AG

Comments are closed.