തിരുവനന്തപുരം: ഒരു നൂറ്റാണ്ടിന്റെ ആത്മീയ പൈതൃകമുള്ള ഇൻ്റർനാഷണൽ സീയോൻ അസംബ്ലിയുടെ (Reg No: T 4174) 2026-2029 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. സഭാ ആസ്ഥാനമായ കോവളം ശാലേംപുരിയിൽ ഏപ്രിൽ 14-ന് കൂടിയ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ ഐകകണ്ഠേന അംഗീകരിച്ചു.
1925-ൽ പ്രവർത്തനമാരംഭിച്ച സഭയ്ക്ക് നിലവിൽ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഉത്തർപ്രദേശ്, അസം, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലും മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ രാജ്യങ്ങളിലുമായി വിപുലമായ സഭാ-മിഷൻ-ചാരിറ്റി പ്രവർത്തനങ്ങളുണ്ട്.
ഭാരവാഹികൾ:
പ്രസിഡന്റ്: പാസ്റ്റർ സിംസൺ സുന്ദരരാജ്
ജനറൽ വൈസ് പ്രസിഡന്റ്: പാസ്റ്റർ സതീഷ് നെൽസൺ
ജനറൽ സെക്രട്ടറി: പാസ്റ്റർ ജോബി എഡ്വിൻ
ജോയിന്റ് സെക്രട്ടറി: ബ്രദർ ജോയി ഫ്രി സുദർശനൻ
ജനറൽ ട്രഷറർ: സുവിശേഷകൻ ഫ്രിജിരാജ്
മിഷൻ ഡയറക്ടർ: പാസ്റ്റർ ജയകുമാർ
സണ്ടേസ്കൂൾ ഡയക്ടർ: പാസ്റ്റർ കെ.എൽ സുബി
യുത്ത് ഡയറക്ടർ:
പാസ്റ്റർ അജേഷ് ബാബു
ഇവാഞ്ചലിസം ഡയറക്ടർ:
പാസ്റ്റർ സെൽവരാജ്
ചാരിറ്റി ബോർഡ് ഡയറക്ടർ: പാസ്റ്റർ സുനിൽ സുന്ദർപോൾ
ഓഡിറ്റർ: ബ്രദർ ബെൻഹർ
വിമൻസ് ഡയറക്ടർ (താൽക്കാലിക ചുമതല): സിസ്റ്റർ സിനിമോൾ
അഡ്വൈസറി ബോർഡ്: സിസ്റ്റർ ഗ്രേസി വാർഷികത്തോടനുബന്ധിച്ച് മിഷൻ പ്രവർത്തനങ്ങൾക്കും സാമൂഹിക സേവന പദ്ധതികൾക്കും പുതിയ ഭരണസമിതി കൂടുതൽ കരുത്തേകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Comments are closed.