ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ”യേശുവിൻ തൃപ്പാദത്തിൽ” അൻപത്തി എട്ടാമത് പ്രാർത്ഥനാ സംഗമം ഏപ്രിൽ 18ന് ശനിയാഴ്ച രാത്രി 7.00ന് (ഇന്ത്യൻ സമയം) ഓൺലൈനിൽ നടക്കും. ക്രൈസ്തവ സംവാദ രംഗത്ത് ഈ കാലഘട്ടത്തിൽ ശക്തമായി ദൈവത്താൽ ഉപയോഗിക്കപ്പെടുന്ന Br. Asher John തൻറെ അനുഭവങ്ങളും മുഖ്യ സന്ദേശവും നൽകുന്നു. കൂടാതെ പ്രസിദ്ധ ക്രൈസ്തവ ഗായകനും ഗാന രചയിതാവുമായ ബ്രദർ ഷെറിൻ ബോസ് & ടീം ഖത്തർ നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. 2021 ജൂലൈ മുതൽ ആരംഭിച്ച യേശുവിൻ തൃപ്പാദത്തിൽ സൂം മീഡിയയിലൂടെ സംഘടിപ്പിച്ചുവരുന്നത്. മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും നടന്നുവരുന്ന ഈ പ്രോഗ്രാമിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ID : 828 3015 0680 Password :amen

Comments are closed.