Ultimate magazine theme for WordPress.

ഈസ്റ്ററിന് ‘ആക്ഷൻ’ വേണോ? ആക്ഷൻ ചർച്ചിന്റെ പരസ്യം വിശ്വാസികളെ ചൊടിപ്പിക്കുന്നു

ജോർജിയ: ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് ജോർജിയ ആസ്ഥാനമായുള്ള ആക്ഷൻ ചർച്ച് പുറത്തിറക്കിയ പരസ്യം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. വിശ്വപ്രസിദ്ധമായ പ്ലേബോയ് ലോഗോയോട് സാമ്യമുള്ള മുയലിന്റെ ചിത്രവും ലൈംഗിക ചുവയുള്ള വാചകങ്ങളും ഉപയോഗിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്. മുൻ അശ്ലീലചിത്ര താരം കൂടിയായ പാസ്റ്റർ ബ്രിട്ട്നി ഡി ലാ മോറയാണ് ചർച്ചിന്റെ ഈ നടപടിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്.

“ഈ ഈസ്റ്ററിന് കുറച്ച് ആക്ഷൻ നേടൂ” എന്ന തലക്കെട്ടോടെ ഏപ്രിൽ 2-നാണ് ചർച്ച് സോഷ്യൽ മീഡിയയിൽ ഈ ക്ഷണം പോസ്റ്റ് ചെയ്തത്. പ്ലേബോയ് ലോഗോയ്ക്ക് സമാനമായ മുയലിന്റെ ചിത്രം ഇതിൽ ഉൾപ്പെടുത്തിയിരുന്നു. “ആരെയും തനിച്ചയക്കരുത്… കൂടെ ആളെയും കൂട്ടി വരൂ” തുടങ്ങിയ വാചകങ്ങളും ഇതിലുണ്ടായിരുന്നു.

Sharjah city AG

Comments are closed.