Ultimate magazine theme for WordPress.

*പ്രതിഷേധിക്കാനുള്ള അവകാശം അപകടത്തിൽ; എംപിമാർക്ക് മതനേതാക്കളുടെ കത്ത്!*

 

യുകെ : ഇംഗ്ലണ്ടിലെ ക്രൈസ്തവ, മുസ്ലിം, ജൂത, ഹിന്ദു, സിഖ്, ബുദ്ധ മതവിഭാഗങ്ങളിൽ നിന്നുള്ള 19 പ്രമുഖ നേതാക്കളാണ് സർക്കാരിന്റെ പുതിയ നിയത്തിനെതിരെ രംഗത്തെത്തിയത്. നിയമത്തിലെ “കുമ്യൂലേറ്റീവ് ഡിസ്‌റപ്ഷൻ” എന്ന പുതിയ നിർദ്ദേശം സമാധാനപരമായ പ്രതിഷേധങ്ങളെപ്പോലും തടയാൻ കാരണമാകുമെന്ന് ബിഷപ്പ് മൈക്ക് റോയൽ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഈ വ്യവസ്ഥ വളരെ അവ്യക്തമാണെന്നും, മനസാക്ഷിയനുസരിച്ച് സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശത്തെ ഇത് ഇല്ലാതാക്കുമെന്നുമാണ് ഇവരുടെ വാദം.

സ്നേഹത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു സമൂഹത്തിന് വേണ്ടി നിലകൊള്ളുന്ന ഈ മതനേതാക്കൾ, തങ്ങളുടെ വ്യത്യാസങ്ങൾ മാറ്റിവെച്ചാണ് ഒരേ സ്വരത്തിൽ സംസാരിക്കുന്നത്. മാർപ്പാപ്പയുടെ ആഫ്രിക്കൻ പര്യടനവും ട്രംപിന്റെ പുതിയ വാക്പോരുകളും നമ്മൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, ലണ്ടനിൽ നിന്നുള്ള ഈ പുതിയ പ്രതിഷേധം ജനാധിപത്യ മൂല്യങ്ങൾക്കായുള്ള വലിയൊരു പോരാട്ടമായി മാറുകയാണ്

Sharjah city AG

Comments are closed.