ലാഹോർ: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ക്രൈസ്തവ കുടുംബ-സ്വത്തവകാശ നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ട് സർക്കാർ 37 അംഗ ഉന്നതാധികാര സമിതിയെ നിയോഗിച്ചു. ഏപ്രിൽ 6-ന് മനുഷ്യാവകാശ-ന്യൂനപക്ഷ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ക്രൈസ്തവ ദൈവശാസ്ത്രജ്ഞർ, നിയമവിദഗ്ധർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരടങ്ങുന്ന വിപുലമായ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് ഭരണകാലം മുതൽ നിലവിലുള്ള 150 വർഷത്തിലേറെ പഴക്കമുള്ള നിയമങ്ങൾ പുനഃപരിശോധിക്കുക എന്നതാണ് സമിതിയുടെ പ്രാഥമിക ലക്ഷ്യം. സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ വ്യക്തികൾ തുടങ്ങിയവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിലവിലെ നിയമങ്ങളിലെ വിടവുകൾ പരിഹരിക്കുന്നതിനും സമിതി ശുപാർശകൾ നൽകും.

Comments are closed.