Ultimate magazine theme for WordPress.

യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറം വക്താവായി അരുണാചൽ സ്വദേശി നിയമിതനായി

ഇറ്റാനഗർ: വടക്കുകിഴക്കൻ ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമായി യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറം പുതിയ വക്താവിനെ പ്രഖ്യാപിച്ചു. അരുണാചൽ ക്രിസ്റ്റ്യൻ ഫോറം മുൻ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായ ടോക്കോ തെക്കിയെയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വക്താവായി നിയമിച്ചത്.

ഏപ്രിൽ 13-ന് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലൂടെയാണ് ഈ വിവരം അറിയിച്ചത്. വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും അനീതികൾക്കെതിരെ പ്രതികരിക്കുന്നതിനുമായി യു സി എഫ് ആരംഭിച്ച ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ (1800-208-4545) ഇതിനോടകം ശ്രദ്ധേയമാണ്.

Sharjah city AG

Comments are closed.