Ultimate magazine theme for WordPress.

*ബ്രിട്ടനിലെ പള്ളികളിൽ പൈപ്പ് ഓർഗനുകൾ നിശബ്ദമാകുന്നു; 50 വർഷത്തിനുള്ളിൽ അപ്രത്യക്ഷമായേക്കാം!*

 

യുകെ : ബ്രിട്ടനിലെ പള്ളികളിലെ പൈപ്പ് ഓർഗനുകൾ വരും ദശകങ്ങളിൽ പൂർണ്ണമായും ഇല്ലാതായേക്കാമെന്ന് ‘പൈപ്പ് അപ്പ് ഫോർ പൈപ്പ് ഓർഗൻസ്’ എന്ന സംഘടനയുടെ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. നിലവിലെ അവസ്ഥ തുടരുകയാണെങ്കിൽ, 2070-ഓടെ പ്രധാന കത്തീഡ്രലുകളിലും ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് കോളേജുകളിലും ചില വലിയ കൺസേർട്ട് ഹാളുകളിലും ഒഴികെ ഒരിടത്തും ഇവ പ്രവർത്തിക്കുന്ന അവസ്ഥയിൽ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്.

നിലവിൽ ബ്രിട്ടനിലുള്ള ഏകദേശം 15,000 പൈപ്പ് ഓർഗനുകളിൽ പകുതി മാത്രമാണ് ഇപ്പോൾ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നത്. അറ്റകുറ്റപ്പണികളുടെ അഭാവം മൂലം ഓരോ ആഴ്ചയും ശരാശരി നാല് ഓർഗനുകൾ വീതം പ്രവർത്തനരഹിതമാകുന്നുണ്ട്. കൂടാതെ, ആഴ്ചയിൽ അഞ്ചോളം ഓർഗനുകൾ ആരും സംരക്ഷിക്കാനില്ലാത്തതിനാൽ ആക്രിയായി തള്ളപ്പെടുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നൂറ്റാണ്ടുകളുടെ സംഗീത പാരമ്പര്യം പേറുന്ന ഈ ഉപകരണങ്ങൾ സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്നാണ് സംഘടനയുടെ ആവശ്യം.

Sharjah city AG

Comments are closed.