ലണ്ടൻ: ഇംഗ്ലണ്ടിലും വെയിൽസിലും ജനറേഷൻ ഇസഡ് വിഭാഗത്തിൽപ്പെട്ട യുവാക്കൾ കൂട്ടമായി പള്ളിയിലേക്ക് മടങ്ങുന്നു എന്ന വാർത്തകൾക്ക് തിരിച്ചടി. പ്രമുഖ സർവേ ഏജൻസിയായ ‘യുഗവ്’ പുറത്തുവിട്ട ബൈബിൾ സൊസൈറ്റിയുടെ ഈ റിപ്പോർട്ട് ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്. റിപ്പോർട്ടിലെ വിവരങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയതോടെയാണ് ഈ നടപടി.
ബ്രിട്ടീഷ് സോഷ്യൽ ആറ്റിറ്റ്യൂഡ് സർവേയുടെ പുതിയ വിശകലനം അനുസരിച്ച്, 16-നും 34-നും ഇടയിൽ പ്രായമുള്ള യുവാക്കളിൽ പത്തിൽ ആറുപേരും തങ്ങൾക്ക് പ്രത്യേക മതമില്ലെന്ന് വിശ്വസിക്കുന്നവരാണ്. വെറുമൊരു ‘യൗവനകാലത്തെ ലഹള’ എന്നതിലുപരി, മതരഹിതരായി വളർത്തപ്പെട്ടവരിൽ 94 ശതമാനവും മുതിർന്നവരാകുമ്പോഴും ആ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുന്നതായും പഠനം വ്യക്തമാക്കുന്നു. ആത്മീയതയേക്കാൾ ഉപരിയായി യുക്തി, കരുണ, വ്യക്തിപരമായ ഉത്തരവാദിത്തം എന്നീ മാനവിക മൂല്യങ്ങൾക്കാണ് ഇവർ മുൻഗണന നൽകുന്നത്.

Comments are closed.