ടോറോന്റോ: ഐപിസി കാനഡ റീജിയൺ കൺവെൻഷൻ ടോറോന്റോ പട്ടണത്തിൽ ഓഗസ്റ്റ് S1, 2 തീയതികളിൽ നടക്കും. കാനഡയിലെ വിവിധ പ്രൊവിൻസുകളിലെ സഭകളിൽ നിന്നുള്ള പാസ്റ്റർമാരും വിശ്വാസികളും കൺവെൻഷനിൽ പങ്കെടുക്കും. ഓഗസ്റ്റ് 2-ന് നടക്കുന്ന സംയുക്ത സഭായോഗത്തോടും കർത്തൃമേശയോടും കൂടി കൺവെൻഷൻ സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജനറൽ കൺവീനർ പാസ്റ്റർ എബി ബെൻ, ജോയിന്റ് കൺവീനർ പാസ്റ്റർ ബെറിൽ തോമസ്, പബ്ലിസിറ്റി കൺവീനർ സജു യോഹന്നാൻ എന്നിവരാണ് കൺവെൻഷന് നേതൃത്വം നൽകുന്നത്. വിവിധ സബ് കമ്മിറ്റികളുടെ കോർഡിനേറ്റർമാരായി പാസ്റ്റർ ജോസ് ജോർജ് (പ്രെയർ), പാസ്റ്റർ വർഗീസ് ഈശോ (ക്വയർ), സായൻ മാത്യു (ഫിനാൻസ്), ജോസിയാഹ് വർഗീസ്, ആശിഷ് ബെണ്ണി (മീഡിയ), ജോസഫ് ജോഷ്വ (ഫുഡ്) എന്നിവർ പ്രവർത്തിക്കും.

Comments are closed.