Ultimate magazine theme for WordPress.

നികരാഗ്വയിൽ മതനേതാക്കൾക്ക് കടുത്ത നിയന്ത്രണം; പുതിയ റിപ്പോർട്ട് പുറത്ത്*

 

നികരാഗ്വ : നികരാഗ്വയിൽ മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നതായും മതനേതാക്കൾക്ക് മേലുള്ള നിയന്ത്രണങ്ങൾ വർദ്ധിക്കുന്നതായും പുതിയ റിപ്പോർട്ട്. ‘നോ റെസ്‌പൈറ്റ്: എ അദർ ഇയർ ഓഫ് ഇൻക്രീസിംഗ് റിപ്രഷൻ ഇൻ നികരാഗ്വ’ എന്ന പേരിലുള്ള റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഭീഷണിയാണെന്ന് കരുതുന്ന ആരെയും നിയന്ത്രിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മനുഷ്യാവകാശ സംഘടനയായ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് ആരോപിക്കുന്നു.

റിപ്പോർട്ട് പ്രകാരം, പല മതനേതാക്കളും എല്ലാ ആഴ്ചയും പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ നിർബന്ധിക്കുന്നുണ്ട്. കൂടാതെ, മതപരമായ ചടങ്ങുകൾക്കോ മറ്റ് പ്രവർത്തനങ്ങൾക്കോ മുൻകൂട്ടി അനുമതി വാങ്ങണമെന്ന കർശന വ്യവസ്ഥയും ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ മതസ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഇത്തരം നടപടികൾ വലിയ ആശങ്കയ്ക്കാണ് ഇടയാക്കുന്നത്.

Sharjah city AG

Comments are closed.