Ultimate magazine theme for WordPress.

*ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്*

 

 

 

മനില: തെക്കൻ ഫിലിപ്പീൻസിലെ മിൻഡാനാവോ തീരത്ത് തിങ്കളാഴ്ച അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 8.2 വരെ തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനത്തെത്തുടർന്ന് ഫിലിപ്പീൻസിലും അയൽരാജ്യമായ ഇൻഡൊനേഷ്യയിലും അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ഭൂചലനത്തിന്റെ തീവ്രത സംബന്ധിച്ച് വിവിധ അന്താരാഷ്ട്ര ഏജൻസികൾ വ്യത്യസ്ത കണക്കുകളാണ് നൽകുന്നത്. ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) തീവ്രത 8.2 ആയി രേഖപ്പെടുത്തിയപ്പോൾ, ഫിലിപ്പീൻസ് ഏജൻസി 7.0 ആയും ഇൻഡൊനേഷ്യൻ ഏജൻസി 7.7 ആയും ആണ് ഇത് കണക്കാക്കിയത്. ഭൂനിരപ്പിൽ നിന്നും 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം.

പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം തീരപ്രദേശങ്ങളിൽ ശക്തമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. നിലവിൽ വൻ നാശനഷ്ടങ്ങളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തീരദേശവാസികളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാനും അതീവ ജാഗ്രത പാലിക്കാനും ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്.

Sharjah city AG

Comments are closed.