Ultimate magazine theme for WordPress.

*ഇറാന് പത്ത് ദിവസം കൂടി സമയം അനുവദിച്ചു; ഊർജ്ജ മേഖലയ്ക്ക് നേരെയുള്ള ആക്രമണം ട്രംപ് താൽക്കാലികമായി നിർത്തിവെച്ചു*

 

 

യുഎസ് : ഇറാനുമായുള്ള സമാധാന ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ, ഇറാന്റെ ഊർജ്ജ മേഖലയെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾക്കുള്ള സമയപരിധി പത്ത് ദിവസത്തേക്ക് കൂടി നീട്ടിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഏപ്രിൽ 6 തിങ്കളാഴ്ച രാത്രി 8 മണി വരെയാണ് പുതിയ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ താൽക്കാലിക വെടിനിർത്തൽ. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പരസ്യപ്പെടുത്തിയത്.

ചർച്ചകൾ വളരെ പുരോഗതിയിലാണെന്നും മാധ്യമങ്ങൾ നൽകുന്ന തെറ്റായ റിപ്പോർട്ടുകൾ വിശ്വസിക്കരുതെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ നടന്ന ക്യാബിനറ്റ് യോഗത്തിൽ സംസാരിക്കവെ, ഇറാൻ ഒരു കരാറിൽ ഏർപ്പെടാൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ഒരു ഒത്തുതീർപ്പ് ഇറാനെ സംബന്ധിച്ച് അനിവാര്യമാണെന്നും എന്നാൽ പുറമെ തങ്ങൾ ചർച്ചയ്ക്കില്ലെന്ന് അവർ വരുത്തിത്തീർക്കുകയാണെന്നും ട്രംപ് പരിഹസിച്ചു

Sharjah city AG

Comments are closed.