ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനും ആണവ കേന്ദ്രങ്ങൾക്കും നേരെ ഇസ്രായേലും അമേരിക്കയും നടത്തുന്ന സൈനിക നീക്കങ്ങൾ രാജ്യത്ത് വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്ന് മുൻ ഇറാനിയൻ തടവുകാരി മറിയം റോസ്തംപൂർ കെല്ലർ പ്രവചിക്കുന്നു. ഭരണകൂടം തകരുന്നതോടെ ഇറാൻ ജനത അടിച്ചേൽപ്പിക്കപ്പെട്ട മതപരമായ ഐഡന്റിറ്റികൾ ഉപേക്ഷിക്കുമെന്നും ക്രിസ്തുമതത്തിലേക്ക് വലിയ തോതിൽ കടന്നുവരുമെന്നും അവർ വിശ്വസിക്കുന്നു. ഇത് മിഡിൽ ഈസ്റ്റിൽ ഉടനീളം വലിയൊരു ആത്മീയ ഉണർവ്വിന് കാരണമാകുമെന്നാണ് മറിയത്തിന്റെ വിലയിരുത്തൽ.
2009-ൽ ഇറാനിലെ ഇസ്ലാമിസ്റ്റ് ഭരണകൂടം മറിയത്തെ ജയിലിലടയ്ക്കുകയും മതപരിത്യാഗം ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു. നിലവിൽ അമേരിക്കൻ പൗരത്വമുള്ള മറിയം, ജയിലിലാകുന്നതിന് മുമ്പ് ഇറാനിൽ ഒരു ഹൗസ് ചർച്ച് നേതാവായിരുന്നു. അക്കാലത്ത് ആയിരക്കണക്കിന് ഇറാനികൾ യേശുക്രിസ്തുവിനെക്കുറിച്ചുള്ള സ്വപ്നങ്ങളും ദർശനങ്ങളും പങ്കുവെച്ചിരുന്നതായും സുവിശേഷ സത്യങ്ങളോട് ജനങ്ങൾ വലിയ താൽപ്പര്യമാണ് കാണിച്ചിരുന്നതെന്നും അവർ അനുസ്മരിച്ചു.

Comments are closed.