ലാ പാസ്: ആഴ്ചകളായി ബൊളീവിയയെ പിടിച്ചുലയ്ക്കുന്ന കടുത്ത ആഭ്യന്തര പ്രതിസന്ധിയിൽ നാഷണൽ അസോസിയേഷൻ ഓഫ് ഇവാഞ്ചലിക്കൽസ് ഓഫ് ബൊളീവിയ തങ്ങളുടെ നിലപാട് വ്യക്തമാക്കി. പൊതുസമാധാനവും ചരക്കുനീക്കവും ഉറപ്പാക്കാൻ ഭരണഘടനാ പരിധിക്കുള്ളിൽ നിന്നുകൊണ്ട് സർക്കാർ സ്വീകരിക്കുന്ന അടിയന്തിര നടപടികൾക്ക് സംഘടന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
റോഡ് ഉപരോധം, യാത്രാ നിയന്ത്രണങ്ങൾ എന്നിവ കാരണം രാജ്യത്ത് ഭക്ഷണവും മരുന്നും ഇന്ധനവും കിട്ടാതെ ജനങ്ങൾ വലഞ്ഞ അമ്പതിലധികം ദിവസങ്ങൾ നീണ്ട സംഘർഷങ്ങൾക്കൊടുവിലാണ് ജൂൺ 20-ന് ഈ പ്രസ്താവന പുറത്തുവന്നത്. മൗലികാവകാശങ്ങൾ മാനിച്ചുകൊണ്ട് വേണം ക്രമസമാധാനം വീണ്ടെടുക്കാനെന്നും സംഘടന ഓർമ്മിപ്പിച്ചു.

Comments are closed.