ഇറാനിൽ വരാനിരിക്കുന്ന വലിയൊരു ആത്മീയ മാറ്റത്തിനായി അമേരിക്കൻ ചർച്ചുകളും മിനിസ്ട്രികളും സജീവമായി തയ്യാറെടുക്കുന്നു. ഇറാനിലെ നിലവിലെ രാഷ്ട്രീയ മാറ്റങ്ങൾ സുവിശേഷ പ്രവർത്തനങ്ങൾക്കായി വാതിലുകൾ തുറക്കുമെന്ന വിശ്വാസത്തിലാണ് മിഷനറി സംഘടനകൾ. അപ്രതീക്ഷിതമായി ഈ വാതിലുകൾ തുറക്കപ്പെടുമെന്നും അതിനായുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ തുടങ്ങണമെന്നുമാണ് ‘വിഷൻ ബിയോണ്ട് ബോർഡേഴ്സ്’ (Vision Beyond Borders) പോലുള്ള സംഘടനകൾ ആഹ്വാനം ചെയ്യുന്നത്.
ഇറാനിൽ വ്യോമാക്രമണങ്ങൾ തുടരുന്നതിനിടയിലും അവിടുത്തെ ക്രൈസ്തവ വിശ്വാസികൾ ഒത്തുകൂടുകയും രാജ്യത്തിൻ്റെ മോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് ഇവർ വീടുകളിൽ ഒത്തുകൂടുന്നത്. ദൈവത്തിൻ്റെ ഇടപെടലിലൂടെ തങ്ങളുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അവിടുത്തെ വിശ്വാസി സമൂഹം ഈ ദുർഘടമായ കാലഘട്ടത്തെ നേരിടുന്നത്.

Comments are closed.