Ultimate magazine theme for WordPress.

*എഫ്‌സിആർഎ നിയമത്തിൽ ആസ്തികൾ കണ്ടുകെട്ടാൻ പുതിയ ഭേദഗതി*

 

ഡൽഹി : വിദേശ സഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും മേൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചു. വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആർ.എ) കൊണ്ടുവരുന്ന പുതിയ ഭേദഗതികൾ പ്രകാരം, ലൈസൻസ് റദ്ദാക്കപ്പെടുന്ന സ്ഥാപനങ്ങളുടെ ആസ്തികൾ പൂർണ്ണമായും ഏറ്റെടുക്കാൻ കേന്ദ്ര സർക്കാരിന് അധികാരം ലഭിക്കും. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനും വിദേശ ഫണ്ടുകളുടെ സുതാര്യത ഉറപ്പാക്കുന്നതിനുമാണ് ഈ കടുത്ത നടപടിയെന്നാണ് സൂചന.

പുതിയ നിയമനിർമ്മാണം നിലവിൽ വരുന്നതോടെ വിദേശ ഫണ്ട് സ്വീകരിക്കുന്ന പതിനാറായിരത്തിലധികം എൻജിഒകളെ ഇത് നേരിട്ട് ബാധിക്കും. എൻജിഒകളുടെ ആസ്തികൾ കണ്ടുകെട്ടുന്നതിനോ നിയന്ത്രിക്കുന്നതിനോ ഉള്ള അധികാരം, പ്രധാന പ്രവർത്തകരുടെ പരിധി വർദ്ധിപ്പിക്കൽ, അന്വേഷണങ്ങൾക്ക് മുൻകൂർ അനുമതി നിർബന്ധമാക്കൽ എന്നിവയാണ് പ്രധാന മാറ്റങ്ങൾ. എഫ്.സി.ആർ.എ രജിസ്‌ട്രേഷനോ ലൈസൻസോ റദ്ദാക്കപ്പെട്ടാൽ ആ നിമിഷം മുതൽ ആ സ്ഥാപനത്തിന്റെ എല്ലാ ആസ്തികളും കേന്ദ്ര സർക്കാരിന്റെ കീഴിലാകും.

Sharjah city AG

Comments are closed.