ഒക്ലഹോമ : ഒക്ലഹോമയിൽ നിന്നുള്ള സെനറ്റർ മാർക്ക്വെയ്ൻ മുള്ളിനെ പുതിയ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയായി തിങ്കളാഴ്ച രാത്രി യുഎസ് സെനറ്റ് അംഗീകരിച്ചു. ക്രിസ്റ്റി നോമിന് പകരമായി പ്രസിഡന്റ് ട്രംപ് നിർദ്ദേശിച്ച മുള്ളിന് അനുകൂലമായി 54 വോട്ടുകളും എതിരായി 45 വോട്ടുകളുമാണ് രേഖപ്പെടുത്തിയത്. കടുത്ത രാഷ്ട്രീയ ഭിന്നതകൾക്കിടയിൽ നടന്ന ഈ വോട്ടെടുപ്പിന് പിന്നാലെ, പ്രതിസന്ധിയിലായ വകുപ്പിന്റെ ചുമതല അദ്ദേഹം ഏറ്റെടുത്തു.
രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനകൾക്കായി കിലോമീറ്ററുകളോളം നീളുന്ന ക്യൂ രൂപപ്പെട്ടതിനെത്തുടർന്ന് യാത്രാ ക്ലേശം രൂക്ഷമായിരിക്കുകയാണ്. ഭാഗികമായ ഗവൺമെന്റ് ഷട്ട്ഡൗൺ കാരണം ടിഎസ്എ ജീവനക്കാരുടെ കുറവ് അനുഭവപ്പെട്ടതോടെ, സഹായിക്കാനായി ഐസിഇ ഏജന്റുമാരെ ട്രംപ് നിയോഗിച്ചു. അഞ്ചും ആറും മണിക്കൂർ നേരത്തെ എത്തിയാൽ പോലും വിമാനത്തിൽ കയറാൻ കഴിയുമോ എന്ന ആശങ്കയിലാണ് യാത്രക്കാർ.

Comments are closed.