യുഎസ് : ഹോർമുസ് കടലിടുക്കിലെ ഗതാഗതം 48 മണിക്കൂറിനുള്ളിൽ പൂർണ്ണമായും പുനഃസ്ഥാപിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ശനിയാഴ്ച രാത്രി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപ് ഈ ഭീഷണി മുഴക്കിയത്. ലോകത്തെ പ്രധാന എണ്ണ വിതരണ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന് മേലുള്ള ഇറാന്റെ നിയന്ത്രണങ്ങൾ നീക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിശ്ചിത സമയപരിധിക്കുള്ളിൽ കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വിവിധ പവർ പ്ലാന്റുകൾ ആക്രമിച്ചു തകർക്കുമെന്ന് ട്രംപ് വ്യക്തമാക്കി. യാതൊരുവിധ ഭീഷണികളുമില്ലാതെ സുഗമമായ യാത്ര ഉറപ്പാക്കിയില്ലെങ്കിൽ അമേരിക്ക ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്. കൃത്യമായ സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള ഈ പ്രസ്താവന മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

Comments are closed.