ബംഗ്ലാദേശ് : ബംഗ്ലാദേശിൽ അധികാരമേറ്റ പുതിയ സർക്കാർ രാജ്യത്തെ ക്രൈസ്തവ നേതാക്കൾക്കിടയിൽ ജാഗ്രതയോടെയുള്ള ശുഭപ്രതീക്ഷയ്ക്ക് വഴിതുറന്നിരിക്കുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയും താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തതോടെ, മതസ്വാതന്ത്ര്യം വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് പലരും. എങ്കിലും, ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ, നീതി നടപ്പാക്കുന്നതിലെ കാലതാമസം, രാഷ്ട്രീയ സമ്മർദ്ദം എന്നിവയിൽ ഇപ്പോഴും ആശങ്കകൾ ബാക്കിയുണ്ട്.
പുതിയ സർക്കാർ അധികാരമേറ്റ് അഞ്ച് ദിവസത്തിനുള്ളിൽ തന്നെ കൈക്കൊണ്ട ഒരു തീരുമാനം വലിയ ശ്രദ്ധ പിടിച്ചുപറ്റി. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിന്റെ ചരിത്രത്തിൽ ആദ്യമായി, എല്ലാ മതവിഭാഗങ്ങളിലെയും പുരോഹിതന്മാർക്ക് പ്രതിമാസ അലവൻസും ഉത്സവകാല ബത്തയും നൽകാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുസ്ലീം ഇതര മതനേതാക്കൾക്കും ഔദ്യോഗികമായി സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത് ഒരു വലിയ മാറ്റത്തിന്റെ തുടക്കമായാണ് ക്രൈസ്തവ സഭകൾ കാണുന്നത്.

Comments are closed.