Ultimate magazine theme for WordPress.

വിശ്വാസം വിജയമായി; വേൾഡ് ബേസ്ബോൾ ക്ലാസിക് കിരീടം വെനിസ്വേലയ്ക്ക്

മിയാമി: കായിക ചരിത്രത്തിലും വിശ്വാസ ചരിത്രത്തിലും സുവർണ്ണ അക്ഷരങ്ങളാൽ എഴുതപ്പെടേണ്ട ഒരു രാത്രിയിൽ നിലവിലെ ചാമ്പ്യന്മാരായ അമേരിക്കയെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തി വെനിസ്വേല തങ്ങളുടെ ആദ്യ വേൾഡ് ബേസ്ബോൾ ക്ലാസിക് കിരീടം സ്വന്തമാക്കി. എന്നാൽ ഈ വിജയത്തെക്കാളുപരി ആദ്യദിനം മുതൽ ദൈവത്തിൽ അർപ്പിച്ച അചഞ്ചലമായ വിശ്വാസത്തിന്റെ സാക്ഷ്യമായാണ് ഈ ടീമിനെ ലോകം ഇപ്പോൾ വാഴ്ത്തുന്നത്.

ടൂർണമെന്റിന് മുൻപുള്ള തയ്യാറെടുപ്പുകൾ മുതൽ വെനിസ്വേലൻ ടീം തങ്ങളുടെ യഥാർത്ഥ കരുത്ത് ബാറ്റിംഗിലല്ല മറിച്ച് ദൈവത്തിന് സമർപ്പിച്ച ഹൃദയങ്ങളിലാണെന്ന് തെളിയിച്ചിരുന്നു. ടീമിലെ ഓൾ-സ്റ്റാർ താരമായ യൂജെനിയോ സുവാരസ് സഹതാരങ്ങളുമായി ചേർന്ന് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്ന വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. വെനിസ്വേല മാത്രമല്ല, ഡൊമിനിക്കൻ റിപ്പബ്ലിക് ഉൾപ്പെടെയുള്ള മറ്റ് കരീബിയൻ ടീമുകളും മത്സരത്തിന് മുൻപ് മൈതാനത്ത് മുട്ടുകുത്തി നിന്ന് ദൈവത്തിന് നന്ദി പറഞ്ഞത് കാണികളെ ഏറെ സ്വാധീനിച്ചു. “ഇത് നിന്റെ പ്രവർത്തിയാകുന്നു, നിന്റെ കൃപയാകുന്നു” എന്ന സന്ദേശമാണ് ഇവർ ലോകത്തിന് നൽകിയത്.

Sharjah city AG

Comments are closed.