സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി പെന്തക്കോസ്ത് വിശ്വാസ സത്യങ്ങൾ അടിയറവ് വെക്കരുത്: പി എഫ് സി സംസ്ഥാന കൗൺസിൽ
കോട്ടയം: പെന്തക്കോസ്ത് സഭ ജനാധിപത്യ ഭരണഘടനാ സംവിധാനങ്ങളോട് വിധേയപ്പെട്ട് നിൽക്കുന്ന സഭയാണെന്നും ഏതെങ്കിലും വ്യക്തിയുടെയോ സംഘടനയുടെയോ സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നതല്ലെന്നും പി എഫ് സി സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കാലമടുത്തപ്പോൾ രാഷ്ട്രീയപാർട്ടികളെ മോഹിപ്പിച്ച് പത്രസമ്മേളനം നടത്തി വഞ്ചിക്കുന്ന പ്രവണത പെന്തക്കോസ്ത് സഭയുടേത് അല്ലെന്ന് പി എഫ് സി സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ തോംസൺ പി ജോഷ്വായും സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ സുരേഷ് പനക്കമുറിയും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
നാളിതുവരെ പെന്തക്കോസ്ത് സഭ യാതൊരു രാഷ്ട്രീയപാർട്ടികൾക്കും പരസ്യപ്രസ്താവനകളുമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. 140 മണ്ഡലങ്ങളിലും സ്വാധീനമുള്ള വിവിധ പെന്തക്കോസ്ത് സഭാ നേതൃത്വങ്ങൾ ഇന്ന് കേരളത്തിൽ ഉണ്ട്. ആ സഭ നേതൃത്വങ്ങൾ ഒന്നും ഒരു പാർട്ടിക്കുവേണ്ടിയും വക്കാലത്ത് പിടിക്കുവാൻ വന്നിട്ടില്ല; വരികയുമില്ല. അത് സഭയുടെ പോളിസി അല്ല. ആയതിനാൽ രാഷ്ട്രീയപാർട്ടികൾ സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി പ്രസ്താവനകൾ നടത്തുന്ന സംഘടനകളുടെയും വ്യക്തികളുടെയും വഞ്ചനകളിൽ പെട്ടുപോകരുതെന്നും പെന്തക്കോസ്ത് പാസ്റ്റേഴ്സ് ഫെഡറേഷൻ ഓർമിപ്പിച്ചു. കേരള സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ പാസ്റ്റർമാരായ ഹാനോക്ക് കെ എച്ച്, സജിത്ത് ദാസ്, ടി പി തോമസ്, ബാബു എം എം, പീറ്റർ ജോർജ് എന്നിവർ പങ്കെടുത്തു.

Comments are closed.