Ultimate magazine theme for WordPress.

ടക്കർ കാൾസൺ – ഫ്രാങ്ക്ലിൻ ഗ്രഹാം തർക്കം; ‘ജൂതവിരുദ്ധ’ പരാമർശത്തിൽ വെളിപ്പെടുത്തൽ

വാഷിംഗ്ടൺ : പ്രശസ്ത അമേരിക്കൻ സുവിശേഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാം തന്നെ ‘ജൂതവിരുദ്ധൻ’എന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കത്തെഴുതിയതായി രാഷ്ട്രീയ നിരീക്ഷകൻ ടക്കർ കാൾസൺ. പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിലാണ് കാൾസൺ ഈ വെളിപ്പെടുത്തൽ നടത്തിയത്. താൻ ജൂതവിരുദ്ധനാണെന്ന് ആരോപിക്കുന്ന ഈ കത്ത് ട്രംപ് നേരിട്ട് തന്നെ കാണിച്ചതായും കാൾസൺ പറഞ്ഞു.

കഴിഞ്ഞ വർഷം ക്രിസ്ത്യൻ സയണിസ്റ്റുകൾക്കെതിരെ കാൾസൺ നടത്തിയ രൂക്ഷമായ പരാമർശങ്ങളാണ് ഈ തർക്കങ്ങൾക്ക് ആധാരം. അവർക്ക് ‘തലച്ചോറിൽ വൈറസ്’ ബാധിച്ചിരിക്കുകയാണെന്നും താൻ അവരെ വെറുക്കുന്നുവെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിൽ അദ്ദേഹം ഈ വാക്കുകൾ പിൻവലിക്കുകയും മാപ്പുപറയുകയും ചെയ്തു. തന്റെ നിലപാടുകളെക്കുറിച്ചുള്ള വിയോജിപ്പുകൾ നേരിട്ട് സംസാരിക്കുന്നതിന് പകരം ഫ്രാങ്ക്ലിൻ ഗ്രഹാം ട്രംപിന് കത്തെഴുതുകയാണ് ചെയ്തതെന്ന് കാൾസൺ ആരോപിച്ചു.

Sharjah city AG

Comments are closed.