ലോസ് ഏഞ്ചൽസ്: 98-ാമത് ഓസ്കാർ വേദിയിൽ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് മൈക്കിൾ ബി. ജോർദാൻ നടത്തിയ പ്രസംഗം ആഗോള ക്രൈസ്തവ ലോകശ്രദ്ധ നേടുന്നു. തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം കൈവരിച്ച നിമിഷത്തി, താൻ വിശ്വസിക്കുന്ന ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. “ദൈവം വലിയവനാണ്” എന്ന അദ്ദേഹത്തിന്റെ സാക്ഷ്യം നിറഞ്ഞ വാക്കുകൾ നിറഞ്ഞ കൈയടികളോടെയാണ് സിനിമാ ലോകം സ്വീകരിച്ചത്.
റയാൻ കൂഗ്ലർ സംവിധാനം ചെയ്ത ‘സിന്നേഴ്സ്’ എന്ന ചിത്രത്തിലെ എലിജ, ഏലിയാസ് എന്നീ ഇരട്ട സഹോദരങ്ങളെ അവതരിപ്പിച്ചതിനാണ് പുരസ്കാരം ലഭിച്ചത്. കഠിനാധ്വാനത്തിനൊപ്പം തന്റെ വിശ്വാസവും പ്രാർത്ഥനയുമാണ് തന്നെ ഈ നിലയിൽ എത്തിച്ചതെന്ന് അദ്ദേഹം വേദിയിൽ അനുസ്മരിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ദൈവം തനിക്ക് നൽകിയ ശക്തിയെക്കുറിച്ചും അദ്ദേഹം വികാരാധീനനായി സംസാരിച്ചു.

Comments are closed.