Ultimate magazine theme for WordPress.

ബെയ്‌റൂട്ടിലെ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരിയിൽ യുദ്ധബാധിതർക്ക് അഭയം

ബെയ്‌റൂട്ട്: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം ശക്തമായതോടെ ലെബനനിൽ വീട് നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകൾക്ക് അഭയകേന്ദ്രമായി ബെയ്‌റൂട്ടിലെ അറബ് ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരി. നിലവിൽ ഏകദേശം 170-ഓളം അഭയാർത്ഥികളാണ് സെമിനാരി കാമ്പസിൽ താമസിക്കുന്നത്. ഇതിൽ നാലിലൊന്ന് ഭാഗവും കുട്ടികളാണെന്ന് ‘ഇവാഞ്ചലിക്കൽ ഫോക്കസ്’ റിപ്പോർട്ട് ചെയ്യുന്നു.

യുദ്ധം കാരണം പലായനം ചെയ്തവർക്ക് ഭക്ഷണവും താമസവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സെമിനാരി ഒരുക്കുന്നുണ്ട്. അതേസമയം തന്നെ ഏകദേശം 250-ഓളം വിദ്യാർത്ഥികൾക്കായി സെമിനാരിയുടെ അക്കാദമിക് പ്രവർത്തനങ്ങൾ ഓൺലൈനായി മുടങ്ങാതെ നടക്കുന്നുണ്ടെന്ന് സെമിനാരി പ്രസിഡന്റ് വിസാം നസ്‌റല്ല അറിയിച്ചു. ദക്ഷിണ ലെബനൻ, ബെക്കാ പ്രദേശം, ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കാമ്പസിൽ കഴിയുന്നത്.

Sharjah city AG

Comments are closed.