റോം: പ്രശസ്ത ഹോളിവുഡ് നടൻ ഷിയ ലാബൗഫ് തന്റെ പിതാവ് ജെഫ്രി ലാബൗഫിന്റെ ജ്ഞാനസ്നാന ചടങ്ങിൽ പങ്കെടുക്കുന്നതിനായി റോമിലെത്തി. കഴിഞ്ഞ മാസം ന്യൂ ഓർലിയൻസിൽ നടന്ന ഒരു സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ താരം, കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് വിദേശയാത്ര നടത്തിയത്. തന്റെ സന്ദർശനം പൂർണ്ണമായും “മതപരമായ ആവശ്യങ്ങൾക്കാണെന്ന്” താരം കോടതിയെ അറിയിച്ചു.യാത്രാവിവരങ്ങൾ കൃത്യമായി സമർപ്പിക്കാത്തതിനെത്തുടർന്ന് ആദ്യം ഇദ്ദേഹത്തിന്റെ അപേക്ഷ കോടതി നിരസിച്ചിരുന്നു. എന്നാൽ പിന്നീട് അഭിഭാഷകൻ വഴി വിശദമായ യാത്രാരേഖകൾ ഹാജരാക്കിയതോടെ ജഡ്ജി യാത്രാനുമതി നൽകുകയായിരുന്നു. മർഡി ഗ്രാ ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേരെ മർദ്ദിച്ചതിനാണ് ലാബൗഫിനെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ ജാമ്യത്തിലിറങ്ങിയ താരം, റോമിലെ ചടങ്ങുകൾക്ക് ശേഷം മാർച്ച് 19-ന് വീണ്ടും കോടതിയിൽ ഹാജരാകേണ്ടതുണ്ട്.

Comments are closed.