ലെബനൻ : തെക്കൻ ലെബനനിൽ ഹിസ്ബുള്ളയുടെ സൈനിക കേന്ദ്രങ്ങൾ തകർക്കാൻ ലക്ഷ്യമിട്ട് വൻതോതിലുള്ള കരയാക്രമണത്തിന് ഇസ്രായേൽ പദ്ധതിയിടുന്നതായി ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ-യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവന്നത്. ലിറ്റാനി നദിക്ക് തെക്കുള്ള മുഴുവൻ പ്രദേശങ്ങളും പിടിച്ചെടുക്കാനും ഹിസ്ബുള്ളയുടെ ആയുധപ്പുരകളും അടിസ്ഥാന സൗകര്യങ്ങളും പൂർണ്ണമായും ഇല്ലാതാക്കാനുമാണ് സൈന്യം ലക്ഷ്യമിടുന്നത്.
2006-ലെ യുദ്ധത്തിന് ശേഷം ലെബനനിൽ നടക്കുന്ന ഏറ്റവും വലിയ സൈനിക നീക്കമായിരിക്കും ഇതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. “ഗസ്സയിൽ ചെയ്തത് തന്നെ ഞങ്ങൾ ഇവിടെയും ആവർത്തിക്കും,” എന്ന് മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇറാൻ വിപ്ലവ ഗാർഡിന്റെ സഹകരണത്തോടെ ഹിസ്ബുള്ള ഇസ്രായേലിന് നേരെ 200-ലധികം റോക്കറ്റുകൾ തൊടുത്തുവിട്ടതിന് പിന്നാലെയാണ് ഈ കടുത്ത തീരുമാനത്തിലേക്ക് ഇസ്രായേൽ എത്തിയത്.

Comments are closed.