റോം: ലോകപ്രശസ്ത ശില്പിയും ചിത്രകാരനുമായ മൈക്കലാഞ്ചലോ ബ്യൂണറോട്ടിയുടെ ഇതുവരെ തിരിച്ചറിയപ്പെടാത്ത ഒരു ശില്പം റോമിലെ ചരിത്രപ്രസിദ്ധമായ ബസിലിക്കയിൽ കണ്ടെത്തി. വിയ നോമെന്റാനയിലെ സാന്റ്’ആഗ്നീസ് ഫ്യൂറി ലെ മുറ ബസിലിക്കയിൽ വർഷങ്ങളായി ആരുടെയും ശ്രദ്ധയിൽപ്പെടാതെ കിടന്നിരുന്ന ക്രിസ്തുവിന്റെ മാർബിൾ ശില്പമാണ് ഇപ്പോൾ മൈക്കലാഞ്ചലോയുടേതാണെന്ന് വിദഗ്ദ്ധർ സ്ഥിരീകരിച്ചത്. കാലപ്പഴക്കം കൊണ്ടും തുടർച്ചയായ മിനുക്കുപണികൾ കൊണ്ടും യഥാർത്ഥ ശൈലി മറഞ്ഞുപോയ നിലയിലായിരുന്നു ഈ കലാസൃഷ്ടി.
കലാചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും മാസങ്ങളോളം നടത്തിയ ശാസ്ത്രീയ പരിശോധനകൾക്കൊടുവിലാണ് ഇത് മൈക്കലാഞ്ചലോയുടെ തന്നെ സൃഷ്ടിയാണെന്ന് ഉറപ്പിച്ചത്. ശില്പത്തിലെ ശരീരഘടനയിലുള്ള കൃത്യതയും തനിമയാർന്ന ശൈലിയും അദ്ദേഹത്തിന്റെ പ്രശസ്തമായ മറ്റ് സൃഷ്ടികളുമായി സമാനത പുലർത്തുന്നുണ്ട്. കലാലോകത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കണ്ടെത്തലുകളിൽ ഒന്നാണിത്.

Comments are closed.