Ultimate magazine theme for WordPress.

*യുഎസ് എയർഫോഴ്സ് അക്കാദമി ഉപദേശക സമിതിയിലേക്ക് എറിക്ക കിർക്കിനെ നിയമിച്ചു*

 

യുഎസ് : ചാർലി കിർക്കിന്റെ ഭാര്യ എറിക്ക കിർക്കിനെ യുഎസ് എയർഫോഴ്സ് അക്കാദമിയുടെ ഉപദേശക സമിതിയിലേക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമിച്ചു. 2025 സെപ്റ്റംബറിൽ ഒരു പരിപാടിക്കിടെ ചാർലി കിർക്ക് വധിക്കപ്പെട്ടതിനെത്തുടർന്നാണ് ഈ ഒഴിവുണ്ടായത്. 2025 മാർച്ചിൽ ട്രംപ് തന്നെയാണ് ചാർലിയെ ഈ സ്ഥാനത്തേക്ക് ആദ്യം നിയമിച്ചിരുന്നത്.

അക്കാദമിയുടെ അച്ചടക്കം പാഠ്യപദ്ധതി, സാമ്പത്തിക കാര്യങ്ങൾ എന്നിവ വിലയിരുത്താനുള്ള ചുമതലയാണ് ഈ ബോർഡിനുള്ളത്. തന്റെ മരണത്തിന് ആഴ്ചകൾക്ക് മുമ്പ് നടന്ന യോഗത്തിൽ, അക്കാദമിയിലെ ‘ക്രിട്ടിക്കൽ റേസ് തിയറി’ , വൈവിധ്യവൽക്കരണ പദ്ധതികൾ എന്നിവ നിർത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവുകൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് ചാർലി കിർക്ക് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ചാർലിയുടെ പാരമ്പര്യം തുടരാനുള്ള എറിക്കയുടെ ഈ നിയമനം അമേരിക്കൻ രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

Sharjah city AG

Comments are closed.