Ultimate magazine theme for WordPress.

ആയിരത്തിലധികം കുട്ടികൾക്ക് സൗജന്യ സിനിമ പ്രദർശനമൊരുക്കി പ്രാദേശിക സഭകൾ

സ്റ്റാഫോർഡ്ഷെയർ: ഈസ്റ്റർ കഥയിലെ സത്യവും പ്രത്യാശയും പുതിയ തലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റാഫോർഡ്ഷെയറിലെ ആയിരത്തിലധികം സ്കൂൾ കുട്ടികൾക്കായി സൗജന്യ സിനിമാ പ്രദർശനമൊരുക്കി പ്രാദേശിക സഭകൾ. ഉട്ടോക്സെറ്റർ മേഖലയിലെ വിവിധ സഭകൾ സംയുക്തമായി ചേർന്നാണ് ‘ദ കിംഗ് ഓഫ് കിംഗ്‌സ്’ എന്ന ചിത്രത്തിന്റെ പ്രദർശനം സ്പോൺസർ ചെയ്തത്. പ്രശസ്ത നടൻ കെന്നത്ത് ബ്രനാഗ് ശബ്ദം നൽകിയ ഈ അനിമേഷൻ ചിത്രം ചാൾസ് ഡിക്കൻസ് തന്റെ മകന് യേശുവിന്റെ ജീവിതകഥ പറഞ്ഞുകൊടുക്കുന്ന രീതിയിലാണ് ആവിഷ്കരിച്ചിരിക്കുന്നത്.

പല കുട്ടികൾക്കും ജീവിതത്തിൽ ആദ്യമായി ഒരു സിനിമ തിയേറ്ററിൽ പോയി കാണാനുള്ള അവസരം കൂടിയായിരുന്നു ഇത്. “യേശു എന്തിനാണ് മരിച്ചത്?” എന്ന കുട്ടികളുടെ നിരന്തരമായ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകനായ ജോർദാൻ ലാംബെർട്ട് പറഞ്ഞു.

Sharjah city AG

Comments are closed.