ഇറാൻ : ഇറാനിലെ ശുദ്ധജല നിർമ്മാണ ശാലയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) വ്യക്തമാക്കി. തങ്ങൾ ഒരു പരമാധികാര രാഷ്ട്രമാണെന്നും സ്വതന്ത്രമായാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും യുഎഇ വൃത്തങ്ങൾ വ്യക്തമാക്കി. സാധാരണ ജനങ്ങളെ ബാധിക്കുന്ന സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും, സൈനിക കേന്ദ്രങ്ങൾ മാത്രമേ തങ്ങളുടെ പരിഗണനയിൽ വരികയുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെ ഇറാനിലെ ക്യൂം ഐലന്റിലുള്ള പ്ലാന്റിന് നേരെ നടന്ന ആക്രമണം അമേരിക്കയുടെ ഭാഗത്തുനിന്നാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചിരുന്നു.
യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതിനിടയിലാണ് ഈ വിവാദം. തങ്ങൾ പ്രതിരോധാവസ്ഥയിലാണെന്നും മേഖലയിൽ കൂടുതൽ സംഘർഷം ആഗ്രഹിക്കുന്നില്ലെന്നുമാണ് യുഎഇയുടെ ഔദ്യോഗിക നിലപാട്. ഇസ്രയേൽ പ്രതിരോധ സേനയും ഈ പ്രത്യേക ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Comments are closed.