Ultimate magazine theme for WordPress.

108 കുഞ്ഞുങ്ങളുടെ മരണം; അയർലണ്ടിൽ അന്വേഷണം വേണമെന്ന് ആവശ്യം

ഡബ്ലിൻ: അയർലണ്ടിൽ ഗർഭച്ഛിദ്രത്തിന് വിധേയമാക്കിയ ശേഷം ജീവനോടെ ജനിച്ച 108 കുഞ്ഞുങ്ങൾ മതിയായ മെഡിക്കൽ പരിചരണം ലഭിക്കാതെ മരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്. അയർലണ്ടിലെ ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. സംഭവത്തിൽ സമഗ്രമായ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ പ്രോ-ലൈഫ് സംഘടനകൾ രംഗത്തെത്തി.

2019-ൽ അയർലണ്ടിൽ ഗർഭച്ഛിദ്ര നിയമം പ്രാബല്യത്തിൽ വന്നതിനുശേഷമുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഗർഭച്ഛിദ്ര ശ്രമങ്ങൾ പരാജയപ്പെടുകയും കുഞ്ഞുങ്ങൾ ജീവനോടെ ജനിക്കുകയും ചെയ്ത സാഹചര്യങ്ങളിലാണ് ഈ മരണങ്ങൾ സംഭവിച്ചത്. എന്നാൽ ഇത്തരത്തിൽ ജീവനോടെ പുറത്തെടുക്കപ്പെട്ട കുഞ്ഞുങ്ങൾക്ക് യാതൊരുവിധ മെഡിക്കൽ പരിചരണവും നൽകിയില്ലെന്നും അവരെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും പ്രോ-ലൈഫ് ക്യാമ്പയിൻ വക്താക്കൾ ആരോപിക്കുന്നു.

Sharjah city AG

Comments are closed.