Ultimate magazine theme for WordPress.

ബാംഗർ രൂപതയിൽ ഇടക്കാല ബിഷപ്പിനെ നിയമിക്കാനുള്ള നീക്കം സഭ ഉപേക്ഷിച്ചു

 

യുഎസ് : ബാംഗർ കത്തീഡ്രലുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് ബാംഗർ രൂപതയിൽ ഇടക്കാല ബിഷപ്പിനെ നിയമിക്കാനുള്ള പദ്ധതി ചർച്ച് ഇൻ വെയ്‌ൽസ് ഉപേക്ഷിച്ചു. നിലവിലെ സാഹചര്യത്തിൽ താൽക്കാലിക നിയമനവുമായി മുന്നോട്ട് പോകുന്നത് ഉചിതമല്ലെന്നും സ്ഥിരമായ ഒരു രൂപതാ ബിഷപ്പിനായുള്ള തിരച്ചിൽ പുനരാരംഭിക്കുമെന്നും ആർച്ച് ബിഷപ്പ് ചെറി വാൻ അറിയിച്ചു. കത്തീഡ്രലിലെ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയുള്ള ചാരിറ്റി കമ്മീഷൻ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ തീരുമാനം.

ലൈംഗിക അതിർവരമ്പുകൾ ലംഘിക്കപ്പെടുന്ന തരത്തിലുള്ള മോശം സംസ്കാരം, അമിതമായ മദ്യപാനം, അനുചിതമായ ഭാഷാപ്രയോഗം എന്നിവ കത്തീഡ്രലിൽ നിലനിന്നിരുന്നതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നു. കൂടാതെ സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെ ആറോളം ഗുരുതരമായ സംഭവങ്ങളും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. മുൻ ബിഷപ്പ് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് സഭയിലുണ്ടായ ധാർമ്മികവും ഭരണപരവുമായ പ്രതിസന്ധികൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Sharjah city AG

Comments are closed.