Ultimate magazine theme for WordPress.

ഗർഭച്ഛിദ്രത്തിന് ഇ.യു ഫണ്ട്; എതിർപ്പുമായി ക്രൈസ്തവ സംഘടനകൾ

ബ്രസ്സൽസ്: യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കിടയിൽ ഗർഭച്ഛിദ്രത്തിനുള്ള തടസ്സങ്ങൾ നീക്കാനുള്ള മൈ വോയ്‌സ് മൈ ചോയ്‌സ് സംരംഭത്തിനെതിരെ ക്രൈസ്തവ നിയമ സംഘടനകൾ രംഗത്ത്. അതിർത്തി കടന്നുള്ള ഗർഭച്ഛിദ്രങ്ങൾക്ക് ഇ.യു ഫണ്ട് ഉപയോഗിക്കുന്നത് പോളണ്ട് പോലുള്ള രാജ്യങ്ങളിലെ കർശന നിയമങ്ങളെ അട്ടിമറിക്കുമെന്ന് യൂറോപ്യൻ സെന്റർ ഫോർ ലോ ആൻഡ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി.

ഫെബ്രുവരി 25-ന് യൂറോപ്യൻ കമ്മീഷൻ എടുക്കുന്ന തീരുമാനം ഈ വിഷയത്തിൽ നിർണ്ണായകമാകും. യൂറോപ്പിലെ 170-ഓളം പൗര സംഘടനകൾ ഈ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ക്രൈസ്തവ സംഘടനകളും പ്രോ-ലൈഫ് പ്രവർത്തകരും ഇതിനെ ധാർമ്മികമായി തെറ്റായ നീക്കമായാണ് കാണുന്നത്.

Sharjah city AG

Comments are closed.