Ultimate magazine theme for WordPress.

മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനിക സന്നാഹം; അത്യാധുനിക വിമാനവാഹിനി കപ്പൽ മെഡിറ്ററേനിയനിലേക്ക്*

 

 

ഇറാൻ : ഇറാനുമായുള്ള ആണവ കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം ശക്തമാക്കി അമേരിക്ക. ലോകത്തിലെ ഏറ്റവും വലിയ അത്യാധുനിക വിമാനവാഹിനി കപ്പലായ യു.എസ്.എസ് ജെറാൾഡ് ഫോർഡ് ഈ ആഴ്ച അവസാനത്തോടെ മെഡിറ്ററേനിയൻ കടലിൽ പ്രവേശിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാന്റെ മിസൈൽ പദ്ധതികളെയും പ്രാദേശിക ഭീകര ഗ്രൂപ്പുകൾക്കുള്ള പിന്തുണയെയും കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെയാണ് ഈ നീക്കം.

അമേരിക്കൻ നാവികസേനയുടെ കരുത്തായ ഈ കപ്പലിന് 75-ലധികം യുദ്ധവിമാനങ്ങളെ വഹിക്കാൻ ശേഷിയുണ്ട്. എഫ്-35സി (F-35C) സ്റ്റെൽത്ത് ഫൈറ്ററുകൾ, എഫ്/എ-18എഫ് (F/A-18F) സൂപ്പർ ഹോർനെറ്റുകൾ, റഡാറുകളെ തകർക്കാൻ ശേഷിയുള്ള ഇഎ-18ജി (EA-18G) ഗ്രോളർ ജെറ്റുകൾ എന്നിവ ഇതിൽ സജ്ജമാണ്. ഇറാന്റെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായാൽ ഇസ്രായേലിന്റെ വ്യോമ പ്രതിരോധത്തെ സഹായിക്കുന്നതിനായി ഈ വിമാനവാഹിനി കപ്പൽ ആദ്യം ഇസ്രായേൽ തീരത്തോട് ചേർന്നാകും നിലയുറപ്പിക്കുകയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

 

Sharjah city AG

Comments are closed.