Ultimate magazine theme for WordPress.

ഗൾഫിൽ ‘ശീതയുദ്ധം’; സൗദി – യുഎഇ ബന്ധം ഉലയുന്നു

അബുദാബി: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സഖ്യകക്ഷികളായിരുന്ന സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള ബന്ധം കടുത്ത പ്രതിസന്ധിയിലേക്ക്. എണ്ണ ഉൽപാദനം, വിദേശനയം, സാമ്പത്തിക ആധിപത്യം എന്നീ മേഖലകളിലെ തർക്കങ്ങളാണ് ഇരുരാജ്യങ്ങളെയും അകറ്റുന്നത്.

ഗൾഫിലെ ബിസിനസ് ഹബ്ബ് എന്ന സ്ഥാനം നിലനിർത്താൻ യുഎഇ പൊരുതുമ്പോൾ മേഖലയിലെ സർവ്വാധിപതിയാകാനുള്ള സൗദിയുടെ നീക്കങ്ങൾ മത്സരത്തിന് ചൂടേകുന്നു. ഈ ഭിന്നത അറബ് ലോകത്തെ സൈനിക-സാമ്പത്തിക കൂട്ടായ്മകളെ ബാധിക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.

Sharjah city AG

Comments are closed.